ആറന്മുളയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനം മെഴുവേലി, ആറന്മുള പഞ്ചായത്തുകളിൽ നടന്നു. മുണ്ടോക്കുളഞ്ഞിയിൽ നിന്ന് രാവിലെ ആരംഭിച്ച പര്യടനം 25 ൽ അധികം സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് എഴിക്കാട് കോളനിയിൽ സമാപിച്ചു. കെ.എസ്.ആർ.ടി.സിയുടെ ശിവഗിരി ബസ് ആരംഭിച്ചതിന് നന്ദി അറിയിച്ച് വിവിധ എസ്.എൻ.ഡി.പി ശാഖകളിലെ പ്രവർത്തകർ എത്തിയിരുന്നു.

എൽ.ഡി.എഫ് നേതാക്കളായ ചെങ്ങറ സുരേന്ദ്രൻ, എ.പത്മകുമാർ, കെ.സി രാജഗോപാലൻ, എം.വി സഞ്ജു, ആർ.അജയകുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി സതീഷ് കുമാർ, സി.പി.എം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി സ്റ്റാലിൻ, പി.കെ.എസ് ജില്ലാ പ്രസിഡന്റ് കെ.എം ഗോപി എന്നിവ

ർ സംസാരിച്ചു.