a
എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാർ വൃദ്ധയോട് വോട്ട് അഭ്യാർത്ഥിക്കുന്നു

ചെങ്ങന്നൂർ: മോദിക്കൊപ്പം ഭാരതത്തിന്റെ ദേശീയ ധാരയിലേക്ക് കേരളജനതയും അണിചേരണമെന്ന് ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.കെ ഇന്ദുചൂഢൻ പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാറിന്റെ ചെറിയനാട് പഞ്ചായത്തിലെ സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, ജനറൽ സെക്രട്ടറി രമേശ് പേരിശേരി, സെക്രട്ടറി അനീഷ് മുളക്കുഴ, വി.ബിനുരാജ്, മനുകൃഷ്ണൻ, അനിൽ അമ്പാടി, രാധാകൃഷ്ണൻ ചെറിയനാട്, ഉണ്ണി മണ്ണടിക്കൽ, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.