a
സജി ചെറിയാന് സ്വീകരണം നൽകുന്ന കുഞ്ഞ്

ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ചെന്നിത്തല, ബുധനൂർ, പാണ്ടനാട് എന്നീ പഞ്ചായത്തുകളിൽ ഒരുക്കിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കനത്ത വേനൽ ചൂടിന് അവഗണിച്ച് ഓരോ സ്വീകരണ യോഗങ്ങളിലും സ്ത്രീകളുൾപ്പെടെ നൂറ് കണക്കിനാളുകളും പ്രവർത്തകരുമാണ്സജി ചെറിയാനെ പിന്തുണ അർപ്പിക്കാനെത്തിയത്. കുട്ടമ്പേരൂർ ആറിന്റെ പുനർജീവനം, പ്രായിക്കര ഫിഷ് ലാന്റ് നിർമാണം, വഴുവാടിക്കടവ്, പാണ്ടനാട് മിത്രമഠം എന്നീ പാലങ്ങൾ നാടിന് സമർപ്പിച്ച് ഗതാഗത സൗകര്യങ്ങൾ ഒരുക്കിയ സജിയെ നാട് നെഞ്ചേറ്റി. ചെന്നിത്തല കിച്ചേരിക്കടവ്, ഉളുന്തി പാലം, പാണ്ടനാട്, കുത്തിയതോട് എന്നീ പാലങ്ങളുടെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചതായുള്ള അറിയിപ്പ് സ്വീകരണ കേന്ദ്രങ്ങളിൽ നടത്തുമ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്. നെൽപ്പുരക്കടവ് പാലത്തിന്റെ നിർമാണവും ദ്രുതഗതിയിലാണ്. ഗ്രാമീണ റോഡുകളുടെയും വിവിധ ആശുപത്രികൾ, ഹൈടെക്ക് സ്‌കൂളുൾ, സാംസ്‌കാരിക നിലയങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിർമാണങ്ങൾ നടത്തിയതായും സ്വീകരണ യോഗങ്ങളിൽ പറഞ്ഞു. നാടിന്റെ വികസനത്തിന് എന്നും കൂടെ ഉണ്ടാകുമെന്നുള്ള ഉറപ്പ് നൽകിയാണ് സജി സ്വീകരണ യോഗങ്ങളിൽ നിന്നും മടങ്ങുന്നത്. മൂന്ന് പഞ്ചായത്തുകളിൽ 35 സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയത്. ശനിയാഴ്ച രാവിലെ പ്രായിക്കരയിൽ നിന്നാരംഭിച്ച സ്വീകരണ പര്യടനം വൈകിട്ട് എട്ടിന് പാണ്ടനാട് കുത്തിയതോടിൽ സമാപിച്ചു. പ്രായിക്കരയിലെ സ്വീകരണ യോഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ശശികുമാർ ചെറുകോൽ അദ്ധ്യക്ഷനായി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അഡ്വ.പി.വിശ്വംഭരപണിക്കർ, എം.എച്ച് റഷീദ്, പുഷ്പലത മധു, പ്രൊഫ.പി.ഡി ശശിധരൻ, അഡ്വ.എം.ശശികുമാർ, അഡ്വ.സി.ജയചന്ദ്രൻ, ജി.രാമകൃഷ്ണൻ,കെ.നാരായണപിള്ള, ജി.ഹരികുമാർ, ടി.സുകുമാരി, എൻ.സുധാമണി, ടി.എം വർഗീസ്, ആരോമൽ, ബെറ്റ്‌സി ജിനു, ടി.ടി ഷൈലജ, രാധാകൃഷ്ണൻനായർ, സോളമൻ, അഡ്വ.ജി.ഉണ്ണികൃഷ്ണൻ, ഷീദ് മുഹമ്മദ്, ഹേമലത,ആഷിക്ക്, ആർ.സരേന്ദ്രൻ, വി.കെ തങ്കച്ചൻ, മധു കലവറ, എ.എസ് ഷാജികുമാർ, ആർ.സഞ്ജീവൻ, എം.എസ് രാധാകൃഷ്ണൻ, വത്സലാ മോഹൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 8ന് തിരുവൻവണ്ടൂർ വെസ്റ്റ് പുന്നാറ്റശേരിയിൽ നിന്നും സ്വീകരണ പര്യടനം തുടങ്ങും.