പന്തളം: ആളുമാറി സംസ്‌കരിച്ച സംഭവത്തിലെ നായകനായ കുടശനാട് പൂഴിക്കാട് വിളയിൽ കിഴക്കേതിൽ വി.കെ. സാബു (സക്കായി-35)നെ മോഷണക്കേസിൽ റിമാൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ജോലിചെയ്തിരുന്ന സ്വകാര്യ ആശുപത്രി കാന്റീനിൽ നിന്ന് കഴിഞ്ഞ നവംബർ 20ന് 46,000 രൂപ മോഷ്ടിച്ച കേസിലാണ് നടപടി. മൂന്നു മാസം മുമ്പ് പാലായിലുണ്ടായ റോഡപകടത്തിൽ മരിച്ച മറ്റാരുടെയോമൃതദേഹമാണ് ബാബുവിന്റേതാണെന്ന് കരുതി വീട്ടുകാർ സംസ്കരിച്ചത്. കഴിഞ്ഞ ദിവസം കായംകുളത്ത് സുഹൃത്തിനെ കാണാൻ ചെന്നപ്പോഴാണ് സാബു മരിച്ചിട്ടില്ലെന്ന് അറിഞ്ഞത്.