car
രാഹുൽ ഗാന്ധി​ യാത്ര നടത്തി​യ കേരളകോൺ​ഗ്രസ് നേതാവി​ന്റെ കാർ

കോന്നി : രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ റോഡ് ഷോയ്ക്ക് ഉപയോഗിച്ചത് കേരള കോൺഗ്രസ് എം ജില്ലാ അദ്ധ്യക്ഷൻ എൻ.എം. രാജു എന്നറിയപ്പെടുന്ന രാജു ജോർജിന്റെ കാറിൽ. കോന്നി മണ്ഡലത്തിലെ പ്രമാടം മുതൽ കോട്ടയം ജില്ലയിലെ എരുമേലി വരെ രാഹുൽ യാത്രചെയ്തത് ഇതേ കാറിലാണ്. അതേസമയം, ഡീലർ എന്ന നിലയിലാണ് വാഹനം നൽകിയതെന്നാണ് എൻ.എം രാജുവിന്റെ പ്രതികരണം. കാർ വിട്ടു നൽകിയതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവല്ല ആർ.ടി ഒാഫീസിൽ രജിസ്റ്റർ ചെയ്തിട്ടുളളതാണ് വാഹനം. തിരുവല്ലയിലെ വ്യാപാര സ്ഥാപനത്തിന്റെ താൽക്കാലിക വിലാസത്തിലാണ് വണ്ടി രജിസ്റ്റർ ചെയ്തിട്ടുളളതെങ്കിലും സ്ഥിര വിലാസം കുറ്റപ്പഴയിലെ നെടുമ്പറമ്പിൽ ഗാർഡൻസ് എന്ന രാജു ജോർജ്ജിന്റെ വാസ സ്ഥലത്തേതാണ്.