കോഴഞ്ചേരി.:പരാജയഭീതി മൂലം പ്രതിപക്ഷത്തിന് സുബോധം നഷ്ടപ്പെട്ടതായി മന്ത്രി ജി സുധാകരൻ.
വീണാജോർജിന്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം ആറൻമുളയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം സാർവ്വത്രീക വികസനം എന്ന സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ച സർക്കാരാണ് ഇത്. അഞ്ചു വർഷം കൊണ്ട് 10 ലക്ഷം കോടി രൂപയുടെ ബഡ്ജറ്റാണ് സർക്കാർ നടപ്പിലാക്കിയത്.ഇതിൽ 70 ശതമാനം തുകയും വികസന പ്രവർത്തനങ്ങൾക്കാണ് വിനയോഗിച്ചത്. ഒരു ലക്ഷത്തി അയ്യായിരത്തി അറുപത്തിയഞ്ചുകോടി രൂപ പാലവും, റോഡും അടക്കം പഛാത്തല സൗകര്യം ഒരുക്കാനാണ് ഉപയോഗിച്ചത്.ബ്രിട്ടിഷുകാരുടെ കാലത്തിനു ശേഷം നൂറിലധികം വർഷം അതിജീവിക്കുന്ന പാലം പിണറായി സർക്കാരിന്റെ കാലത്താണ് പണിതത്.നഗരത്തിലും ഗ്രാമങ്ങളിലും ഒരുപോലെ വികസനം നടന്ന കാലഘട്ടമാണിതെന്നും ജി സുധാകരൻ പറഞ്ഞു. നെല്ലിനും തേങ്ങായ്ക്കും മാങ്ങായ്ക്കുമൊക്കെ തറവില നിച്ഛയിച്ചതു മൂലം കാർഷിക ഉല്പാദനം നടത്തിയാലും ജീവിക്കാം എന്ന സാഹചര്യമൊരുക്കിയതായും ജി സുധാകരൻ പറഞ്ഞു.യോഗത്തിൽ കെ കെ ശിവാനന്ദൻ അദ്ധ്യക്ഷനായി.ഏ പദ്മകുമാർ, ആർ അജയകുമാർ, തോമസ് മാത്യു ഇടയാറൻമുള, കെ എം ഗോപി ,വി കെ ബാബുരാജ്, ജി വിജയൻ ,പി കെ സത്യവൃതൻ ,ഷെറിൻ ദേവ് എന്നിവർ പ്രസംഗിച്ചു.