chenni
രമേശ് ചെന്നിത്തല കൊടുമണ്ണിൽ സംസാരിക്കുന്നു.

അടൂർ: പാവപ്പെട്ട കുട്ടികൾക്ക് നൽകേണ്ട ഭക്ഷ്യധാന്യങ്ങൾ പൂഴ്ത്തിവച്ച് അന്നം മുട്ടിച്ച എൽ.ഡി.എഫ് സർക്കാർ നടത്തുന്ന തിരഞ്ഞെടുപ്പ് സമയത്തെ അരി വിതരണം എന്തിനാണെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് അറിയാമെന്നും തട്ടിപ്പിനും, വെട്ടിപ്പിനും ജനം മറുപടി നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി കണ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊടുമണ്ണിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി. എ ഫിന്റെ പ്രകടനപത്രിക ജനങ്ങൾക്ക് സ്വീകാര്യമായി മാറി. ഒരു ഏജൻസി പല ചാനലുകൾക്കായി നടത്തിയ സർവേ ജനം തള്ളും.യഥാർത്ഥ സർവേ ജനങ്ങളുടേതാണ് . തിരഞ്ഞെടുപ്പ് വിജയം ജനങ്ങൾ യു.ഡി.എഫിന് തരും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർ .സി ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു . ആന്റോ ആന്റണി എംപി , ബാബു ജോർജ്ജ് , പഴകുളം മധു , സൈമൺ അലക്സ്‌ ,എ ഷംസുദ്ദീൻ , അഡ്വ . ശിവകുമാർ ,പഴകുളം ശിവദാസൻ , തോപ്പിൽ ഗോപകുമാർ, മണ്ണടി പരമേശ്വരൻ , ബിജു ഫിലിപ്പ് ,എസ് ബിനു , ബിജു വർഗീസ് , തൃദീപ് ,ഏഴംകുളം അജു ,ഐക്കര ഉണ്ണികൃഷ്ണൻ , നരേന്ദ്രനാഥൻ നായർ , ഷൈജു ഇസ്മയിൽ, ജോർജ്ജ് വർഗീസ് കൊപ്പാറ , ചിരണിക്കൽ ശ്രീകുമാർ ,മുല്ലൂർ സുരേഷ് ,അജി കുമാർ രണ്ടാംകുറ്റി ,കുഞ്ഞുകുഞ്ഞമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു