29-sob-manoj-pr
മനോജ് പി. ആർ.

പന്തളം: തോന്നല്ലൂർ പഞ്ചവടിയിൽ റിട്ട. വില്ലേജ് ഓഫീസർ പരേതനായ പി.ജി. രാഘവൻ പിള്ളയുടെയും റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ കമലമ്മയുടെയും മകൻ മനോജ് പി. ആർ. (50) ഷാർജയിൽ നിര്യാതനായി. ഷാർജ സലീന ഗ്രൂപ്പ് ഓഫ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പ്രഭാ മനോജ് പൂഴിക്കാട് ലേഖാലയം കുടുംബാംഗമാണ്. മകൾ: തൻവി പിള്ള (ഷാർജ ഇന്ത്യൻ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനി). സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.