തിരുവല്ല : അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കടപ്ര ഐക്കരത്തറയിൽ വീട്ടിൽ കൊച്ചുകൃഷ്ണൻ (70) മരിച്ചു. പരുമല ജംഗ്ഷന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. വഴിയരികിൽ നിൽക്കുകയായിരുന്ന കൊച്ചുകൃഷ്ണനെ നിയന്ത്രണം വിട്ടെത്തിയ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: ശിവൻ, സുരേഷ്, ഉഷ, അംബിക. മരുമക്കൾ: വാസന്തി, സിന്ധു, ചന്ദ്രൻ, ജ്യോതി. സംസ്‌കാരം പിന്നീട്.