അടൂർ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പള്ളിക്കൽ പഞ്ചായത്ത് നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ വിജ്ഞാന സദസ് നടത്തി. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സാജിദ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ചിത്രജാഥൻ നവോഥാനം, ജനകീയാസൂത്രണം, കേരള വികസനം എന്നിവയെ അധികരിച്ച് ക്ലാസ് നയിച്ചു. പഴകുളം പടിഞ്ഞാറ് സർവീസ് കോ- ഒാപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് സുരേഷ്, കെ.ജെ.ഫ്രാൻസിസ്, ജോയിക്കുട്ടി,വിദ്യാ ബിജു, ധനേഷ് ക്യഷ്ണൻ ,ധന്യാ കൃഷ്ണ, ചിന്നു വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നേതൃസമിതി കൺവീനർ എസ്.മീരാസാഹിബ് മോഡറേറ്ററായിരുന്നു.