തിരുവല്ല: ഗ്രാമങ്ങൾ പിന്നിട്ട് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസ് പര്യടനം നടത്തിയത്. സ്വന്തം തട്ടകത്തിൽ നാടിൻ്റെ സ്പന്ദനങ്ങളറിഞ്ഞ സ്വീകരണമാണ് ലഭിച്ചത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനാവലിയാണ് എത്തിച്ചേർന്നത്. രാവിലെ കാവുംഭാഗത്തു നിന്നാണ് തിങ്കളാഴ്ചത്തെ പര്യടനം തുടങ്ങിയത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വെസ്റ്റ്, നോർത്ത് മേഖലകളിലെ 52 കേന്ദ്രങ്ങളിൽ മാത്യു ടിക്ക് സ്വീകരണം ലഭിച്ചു. വൈകിട്ട് ഇരുവെള്ളിപ്ര ഇടമനത്തറയിൽ സമാപിച്ചു. സ്വീകരണ യോഗങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ അഡ്വ.ഫ്രാൻസിസ് വി.ആൻ്റണി, അഡ്വ.കെ.ജി രജീഷ് കുമാർ, പ്രേംജിത് പരുമല, അഡ്വ.രവി പ്രസാദ്, അഡ്വ.ജെനു മാത്യു, അഡ്വ.ആർ മനു, പ്രകാശ് ബാബു, പ്രൊഫ.എ.കെ ശ്രീകുമാർ, കെ.കെ കൊച്ചുമോൻ, ടി.എ റെജികുമാർ, ഒ.ആർ അനൂപ് കുമാർ, ജോബി പി.തോമസ്, പ്രൊഫ.അലക്സാണ്ടർ കെ.ശാമുവൽ, അലക്സ് കണ്ണമല, കെ.വി മഹേഷ്, റെയ്ന ജോൺസ് ബർഗ്, ദീപക് മാമൻ മത്തായി, പ്രദീപ് മാമൻ മാത്യു, തോമസ് വഞ്ചിപ്പാലം, ലിന്റാ തോമസ്, ഷാനി താജ്, പ്രതീഷ് രാജ്, ബിബി ചാക്കോ എന്നിവർ പ്രസംഗിച്ചു.