30-nda
എൻ. ഡി. എ. ആറന്മുള വികസനരേഖ

ആറന്മുള : എൻ.ഡി.എ.ആറന്മുള മണ്ഡലം വികസന രേഖ ആറന്മുളയിൽ പ്രകാശനം ചെയ്തു. സമൂഹത്തിലെ നാനാതുറകളിൽ പെടുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും ഒരേപോലെ ക്ഷേമം ഉറപ്പ് വരുത്തുന്ന തീർത്തും ക്രിയാത്മകമായ വികസനരേഖയാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്ന് ബി.ജെ.പി ഭാരവാഹികൾ അറിയിച്ചു. നഗരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തീർത്ഥാടക വിശ്രമകേന്ദ്രം, പ്രധാന ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് തീർത്ഥാടന സർക്യൂട്ട്, ഏറെ വിവാദമായ പത്തനംതിട്ട മുൻസിപ്പൽ ബസ് സ്റ്റാൻഡ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുക, മണ്ഡലത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള സമഗ്ര പദ്ധതി, ഗ്രാമീണ റോഡുകളുടെ നിലവാരമുള്ള നിർമാണം, സഞ്ചരിക്കുന്ന മെഡിക്കൽ ലബോറട്ടറി, പൈതൃകപടയണിവയൽ വാണിഭ ഗ്രാമങ്ങളുടെ സംരക്ഷണം തുടങ്ങി 21 ഇനി കർമ്മ പദ്ധതികൾ അടങ്ങുന്ന വികസന രേഖയാണ് എൻ.ഡി.എ. അവതരിപ്പിച്ചത്. ആറന്മുളയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂരും സ്ഥാനാർത്ഥി ബിജു മാത്യുവും ചേർന്നാണ് വികസനരേഖ പ്രകാശനം ചെയ്തത്. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ, ബാബു കുഴിക്കാല, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് പൂവത്തൂർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ദീപ ജി.നായർ, അനീഷ എസ്, മഞ്ജു പ്രമോദ്, സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.