അടൂർ: പറക്കോട് അറുകാലിക്കൽ ക്ഷേത്രത്തിന് സമീപം മാളിക കീഴിൽ വടക്കേതിൽ വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ വസന്തകുമാരി (53)നെയാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് സംരക്ഷണാർത്ഥം അടൂർ പൊലീസ് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഗതിമന്ദിരത്തിലെത്തിച്ചത്.
വസന്തകുമാരിയുടെ ഭർത്താവ് പത്ത് വർഷം മുമ്പ് മരണപ്പെട്ടതാണ്. രണ്ട് മക്കളിൽ ഒരാൾ കുടുംബസമേതം പന്തളത്താണ് താമസം. കൂടെയുള്ള മകന്റെ മദ്യപാനസ്വഭാവം നിമിത്തം ഭാര്യ ഉപേക്ഷിച്ചു പോയി.
പാർക്കിംഗ് സെൻസ് രോഗ ബാധിതയായ വസന്തകുമാരിക്കാവശ്യമായ ചികിത്സയോ സംരക്ഷണമോ ഒന്നും തന്നെ മകൻ നല്കാറില്ല. 27 ന് വൈകിട്ട് മദ്യപിച്ചെത്തിയ മകന്റെ ഉപദ്രവം സഹിക്കവയ്യാതെ നിലവിളിച്ചത് കേട്ട് വഴിയാത്രികരിലാരോ അടൂർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് എസ്.ഐ.സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ പൊലീസെത്തിയപ്പോൾ അക്രമാസക്ത്നായ സജൻ അമ്മയെ കൊല്ലുമെന്നും പാചകവാതക സിലിണ്ടർ തുറന്ന് വിട്ട് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസിന്റെ നയപരമായ ഇടപെടലിലൂടെ വസന്തകുമാരിയെ രക്ഷപെടുത്തുകയായിരുന്നു.