youth
യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഗോപു കരുവാറ്റയുടെ നേതൃത്വത്തിൽ നടന്ന കാമ്പയിൻ

കടമ്പനാട് :സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി.കണ്ണനെ സഹായിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നമ്മുടെ കണ്ണനൊരു കൈത്താങ്ങ് ക്യാമ്പയിൻ തുടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടൂരിലെ എല്ലാ ബൂത്തുകളിലും എത്തി കണ്ണന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി 10 രൂപ വീതം ശേഖരിക്കുന്നതാണ് പരിപാടി. അടൂരിലെ എല്ലാബൂത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ പ്രവർത്തനം ഏറ്റെടുത്ത് നടപ്പാക്കും.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപു കരുവാറ്റ, സംസ്ഥാന സെക്രട്ടറി വിമൽ കൈതയ്ക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ജി.മനോജ്, ജില്ലാ ഭാരവാഹികളായ അബു എബ്രഹാം വീരപ്പള്ളി, ജിതിൻ. ജി. നൈനാൻ,അലക്സ് കോയിപ്പുറത്ത്, അനന്തു ബാലൻ, ലക്ഷ്മി അശോക് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദ് ചന്ദ്രശേഖർ, സിജു പഴകുളം, കെ. എസ്.യു നേതാക്കളായ നസ്മൽ കാവിളയിൽ,തൗഫീഖ് രാജൻ ,രാഹുൽ കൈതയ്ക്കൽ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റസീന നസീർ മണ്ഡലം പ്രസിഡന്റ് ക്രിസ്റ്റോ, അനൂപ് , ബിതുൻ എന്നിവർ നേതൃത്വം നൽകി.