പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ സഹകരണ ഈസ്റ്റർ വിപണി തുടങ്ങി. പത്തനംതിട്ട ഗവ: എംപ്ലോയീസ് സഹകരണ ബാങ്കിൽ വിപണി സഹകരണസംഘം ഡെപ്യൂട്ടി രജിസ്റ്റ്ട്രാർ എം. പി. ഹിരൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ബി. മധു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഹബീബ് മുഹമ്മദ്, ബാങ്ക് സെക്രട്ടറി കെ. അനിൽ, ഭരണ സമിതി അംഗങ്ങളായ എൻ.ഡി. വത്സല, അരുൺകുമാർ എന്നിവർ സംസാരിച്ചു.