ആറന്മുള: എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന് ഓമല്ലൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. രാവിലെ ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് സ്വീകരണ പരിപാടി ആരംഭിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മോടിപ്പടി, പന്ന്യാലി ഹെൽത്ത് സെന്റർ, മുള്ളനിക്കാട്, വാഴമുട്ടം യു.പി.എസ്, വാഴമുട്ടം സൊസൈറ്റിപ്പടി, കലതിക്കാട് , മഞ്ഞനിക്കര ഭാഗങ്ങളിലും പര്യടനം നടത്തി. തുടർന്ന് ചെന്നീർക്കര പഞ്ചായത്തിൽ പ്രവേശിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയത്. കൊന്നപ്പൂക്കളും പുഷ്പഹാരങ്ങളുമായി വോട്ടർമാർ സ്ഥാനാർഥിയെ സ്വീകരിച്ചു. പഞ്ചായത്തിലെ മാത്തൂർ ആയിരുന്നു ആദ്യ സ്വീകരണ കേന്ദ്രം. പിന്നീട് വാലുതറ, മുറിപ്പാറ, മുട്ടത്തുകോണം, ഐ.ടി.ഐ ജംഗ്ഷൻ, നല്ലാനിക്കുന്ന് തുടങ്ങിയ ഇടങ്ങളിലും വീണാ ജോർജ്ജിനെ സ്വീകരിക്കാൻ പ്രദേശവാസികൾ എത്തിയിരുന്നു. ഊന്നുകല്ലിൽ സ്വീകരണം അവസാനിച്ചു. ഇന്ന് പ്രക്കാനം, ഇലന്തൂർ , മല്ലപ്പുഴശേരി ഭാഗങ്ങളിൽ പര്യടനം തുടരും. മുൻ എം.എൽ.എ കെ.സി.രാജഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, എ.പത്മകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് വി. ജി. മത്തായി, കെ.ബാലകൃഷ്ണൻ നായർ, കെ.ആർ ബൈജു, കെ.ഐ. ജോസഫ്, രാജു കടകരപ്പള്ളി, ബി വിനോദ്, അഡ്വ.സിജു സാമുവേൽ, ഗ്രീസോം കോട്ടമണ്ണിൽ എന്നിവർ പ്രസംഗിച്ചു.