ചെങ്ങന്നൂർ : എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രകടനപത്രികയായ വികസന കാഴ്ച്ചപ്പാട് ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക് പ്രകാശനം ചെയ്തു. വൈ.എം.സി.എ ഹാളിൽ നടന്ന യോഗത്തിൽ പി.എം.തോമസ് അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി സജി ചെറിയാൻ, എം.എച്ച്.റഷീദ്, ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്ജ് ,ജേക്കബ്ബ് തോമസ് അരികുപുറം, എം.ശശികുമാർ, ജി.ഹരികുമാർ, സി.ജയചന്ദ്രൻ, ടി.എം വർഗ്ഗീസ്, ഗിരീഷ് ഇലഞ്ഞിമേൽ, ടി.കെ. ഇന്ദ്രജിത്ത് എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.വിശ്വംഭര പണിക്കർ സ്വാഗതവും ജി.ഹരികുമാർ നന്ദിയും പറഞ്ഞു.