തിരുവല്ല: തിരുവല്ല നഗരസഭ മുൻ കൗൺസിലർ തിരുമൂലപുരം പഴവേലിൽ പി. കെ. വിജയൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിജയമ്മ. മകൾ: വിച്ചു. മരുമകൻ: സൗമേഷ് (എയർഫോഴ്‌സ് ബാംഗ്ലൂർ). തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായും ഭരണസമിതി അംഗമായും തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.