a
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. മുരളിക്ക് സ്വീകരണം നൽകുന്നു

ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളിയുടെ ചെറിയനാട് പഞ്ചായത്തിലെ പര്യടനം കുളിയ്ക്കാംപാലം പന്ത്രണ്ട്പടിയിൽ നിന്നും ആരംഭിച്ചു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, കെ.എസ്.യു പ്രവർത്തകർ വാദ്യഘോഷങ്ങളോടെ ഇരുചക്രവാഹനത്തിൽ പര്യടനത്തിൽ പങ്കെടുത്തു. പര്യടനം പരിപാടി എ.ഐ.സി.സി അംഗം കെ.എൻ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.എസ്.ബിജു അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്, കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, മുസ്ലിലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. വൈ.ഹനീഫാ മൗലവി, നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടം, ജനറൽ കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ, ചീഫ് കോർഡിനേറ്റർ പി.വി.ജോൺ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ, മണ്ഡലം കൺവീനർ അഡ്വ.ദിലീപ് ചെറിയനാട്, തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. തുരുത്തിമേൽ സാംസ്‌കാരിക നിലയം, അബേക്കർ കോളനി, ചെറിയനാട് പടനിലം, ആഞ്ഞിലിചുവട് തുടങ്ങി 32 സ്ഥലങ്ങളിലെ സ്വീകരണ ഏറ്റുവാങ്ങി കൊല്ലകടവ് ജംഗ്ഷനിൽ പര്യടനം സമാപിച്ചു. ഇന്ന് പാണ്ടനാട് പഞ്ചായത്തിന്റെ തെക്ക് ഭാഗത്തും പുലിയൂർ പഞ്ചായത്തിലും പര്യടനം നടത്തും.