റാന്നി : റാന്നി നിയോജക മണ്ഡലം സ്ഥാനാർഥി റിങ്കു ചെറിയാന്റെ അയിരൂർ തെള്ളിയ്യൂർ പഞ്ചായത്തിലെ സ്ഥാനാർഥി പര്യടന പരിപാടി പ്ലാങ്കമണ്ണിൽ നിന്നും ആരംഭിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. തോമസ് ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. 30 വർഷത്തെ ജനപിന്തുണയോടെയും ജനങ്ങളുമായിട്ടുള്ള ഇടപെടലുകൾ കൊണ്ടുമാണ് റിങ്കു ചെറിയാൻ ജനങ്ങളുടെ പിന്തുണ നേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി നിർവാഹകസമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ പ്രസംഗിച്ചു. സ്വീകരണ പരിപാടികൾക്ക് ശേഷം മലങ്കോട്ട, ചിരട്ടോലിതടം, പൂവൻമല, പൊടിപാറ,ഇടപ്പാവൂർ പേരൂർച്ചാൽ, വില്ലോത്ത് ജംഗ്ഷൻ, ചിറപ്പുറം,മൂക്കന്നൂർ,പുതിയകാവ്, നീലംപ്ലാവ്,മതാപ്പാറ, തേക്കുങ്കൽ, വെള്ളിയറ ക്ഷേത്രം, പൂവ്വക്കട കോളനി, കൊക്കവള്ളിക്കൽപടി, ഇടത്രമൺ, വാളൻപടി, ചെറുകോൽപ്പുഴ,ചെറുകോൽപ്പുഴ പാലം ജംഗ്ഷൻ, കാഞ്ഞീറ്റുകര, കാഞ്ഞീറ്റുകര ആശുപത്രിപടി, പുത്തേഴം, പുത്തൻശബരിമല, കടയർ കാണിക്കമണ്ഡപം,കരിഞ്ചോള തുണ്ടിയിൽപ്പടി, കാവുമുക്ക്, ബാങ്ക് ജംഗ്ഷൻ, ഇടയ്ക്കാട് മാർക്കറ്റ്, ചുരനോലിൽ ജംഗ്ഷൻ,കോളഭാഗം ജംഗ്ഷൻ, പള്ളിക്കാല, തെള്ളിയൂർക്കാവ്, കൊട്ടിയമ്പലം, വരിയ്ക്കാനിക്കൽ, വാളക്കുഴി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള സ്നേഹ സ്വീകരണങ്ങൾ ഏറ്റു വാങ്ങി.