a
എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ തിരുവൻവണ്ടൂരിൽ വോട്ടു തേടുന്നു

ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ഇന്നലെ ഗൃഹ സന്ദർശനത്തിന്റെ തിരക്കിലായിരുന്നു. ചെങ്ങന്നൂർ നഗരസഭ, തിരുവൻവണ്ടൂർ പ്രദേശങ്ങളിൽ എത്തി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായുള്ള യുവജന സ്‌ക്വാഡുകളുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തിരുവൻവണ്ടൂരിലെ മത്സ്യ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പാണ്ടനാട്ടിലും ചെങ്ങന്നൂർ നഗരത്തിൽ പാണ്ഡവൻപാറയിലുമുള്ള വീടുകളിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു. ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ നടന്ന എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രകടന പത്രിക പ്രകാശന ചടങ്ങിൽ മന്ത്രി ടി.എം തോമസ് ഐസക്കിനോടൊപ്പം പങ്കെടുത്തു. തുടർന്ന് കല്യാത്ര, കല്ലിശേരി, ഉളുന്തി എന്നീ കേന്ദ്രങ്ങളിൽ നടന്ന പൊതുയോഗത്തിലും പങ്കെടുത്തു.