ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെങ്ങന്നൂർ തിരുമനക്കാമ്പിന്റെ ചെങ്കതിരാട്ടം ഷോർട്ട് ഫിലിമിന്റെ പ്രദർശനം സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ.ബിൻ പി.വർഗീസ് അദ്ധ്യക്ഷനായി. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും സജി ചെറിയാൻ എം.എൽ.എ യുടെ വികസന പ്രവർത്തനങ്ങളും കഥാരൂപത്തിൽ അവതരിപ്പിക്കുന്ന ചെങ്കതിരാട്ടത്തിൽ നാടൻപാട്ട് കലാകരനും മുളക്കുഴ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ സദാനന്ദൻ കണ്ണങ്ങാട്ടിൽ രചനയും സംവിധാനവും നിർവഹിച്ചു. അനൗൺസർ ഷാനവാസ് ചെറിയനാട് മുഖ്യ വേഷം ചെയ്തു. ഫിലിം മണ്ഡലത്തിൽ മുഴുവൻ പ്രദേശങ്ങളിലു പ്രദർശിപ്പിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.