ഇലവുംതിട്ട: ഇലവുംതിട്ട , ചെന്നീർക്കര പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ഇലക്ട്രിക്ക് പോസ്റ്റിൽ മരങ്ങളും വീണ് ഇലവുംതിട്ടയിലെ പല പ്രദേശത്തും വൈദ്യുതി ബന്ധം തടസപ്പെട്ടു. ഇലവുംതിട്ട ജംഗ്ഷൻ, അയത്തിൽ, രാമൻചിറ ഭാഗങ്ങളിലാണ് വൈദ്യുതി ബന്ധം തടസപ്പെട്ടത്. ഇലവുംതിട്ട ജംഗ്ഷന് സമീപം തടത്തിൽ പടിയിൽ 11കെ.വി.ലൈനിൽ മരം കടപുഴുകി വീണ് രണ്ട് വൈദ്യുതി പോസ്റ്റ് നിലംപതിതോടെയാണ് വൈദ്യുതി ബന്ധം നിലച്ചത്. ചെന്നീർക്കര പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടെങ്കിലും രാത്രി വൈകി പുന:സ്ഥാപിച്ചു. ഇലവുംതിട്ടയിൽ വൈദ്യുതി ബന്ധം പുന: സ്ഥാപിക്കാനുള്ള ജോലി പുരോഗമിക്കുകയാണെന്ന് കെ.എസ്. ഇ.ബി.അറിയിച്ചു.