g

തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 12-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നാളെ മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൺവെൻഷൻ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഒന്നിന് രാവിലെ എട്ടിന് കൺവെൻഷൻ നഗറിൽ സ്വാമി ശിവബോധാനന്ദ ദിവ്യജ്യോതി പ്രതിഷ്‌ഠ നടത്തും. 8.30ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും.10ന് കൺവെൻഷന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. സ്വാമി ധർമ്മചൈതന്യ ഭദ്രദീപ പ്രകാശനം നടത്തും. ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതം പറയും.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തും.ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ സന്ദേശം നൽകും.യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു നന്ദി പറയും.ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് 10.30ന് പ്രഭാഷണം നടത്തും. ഗുരുത്വത്തിന്റെ നേർവഴികളെക്കുറിച്ച് 1.45ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തും. രണ്ടിന് രാവിലെ 9.30ന് യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും.യോഗം ലീഗൽ അഡ്വൈസർ അഡ്വ.രാജൻബാബു മുഖ്യപ്രഭാഷണം നടത്തും. 10ന് ശിവപ്രസാദപഞ്ചകം ആസ്പദമാക്കി സ്വാമിനി നിത്യചിന്മയിയും 1.45ന് ഗുരുദേവകൃതികളുടെ ആധുനിക മനശാസ്ത്രത്തെക്കുറിച്ച് ഡോ.എൻ.ജെ. ബിനോയിയും പ്രഭാഷണം നടത്തും. മൂന്നിന് രാവിലെ 9.30ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മതാതീത ആത്മീയസമ്മേളനം ഉദ്ഘാടനം ചെയ്യും.10ന് ഗുരുദേവനും എസ്.എൻ.ഡി.പി യോഗവും എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.ടി.മന്മഥൻ പ്രഭാഷണം നടത്തും.1.30ന് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയുടെ പ്രഭാഷണം. നാലിന് രാവിലെ 9.30ന് ശ്രീനാരായണ ദാർശനിക സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഭദ്രദീപ പ്രകാശനം നടത്തുന്ന ശിവഗിരി ധർമ്മസംഘം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മനുഷ്യമനസിനെ അപഗ്രഥിച്ച ഗുരു എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 1.30ന് ഇടുക്കി ധന്വന്തരൻ വൈദ്യൻ പ്രഭാഷണം നടത്തും. അഞ്ചിന് രാവിലെ യോഗം കൗൺസിലർ ഷീബ ടീച്ചർ പ്രഭാഷണം നടത്തും. 12.30ന് സമാപന സമ്മേളനം എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്‌ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം പ്രസിഡന്റ് ബിജു ഇരവിപേരൂർ, മറ്ര് ഭാരവാഹികളായ അനിൽ എസ്.ഉഴത്തിൽ,അനിൽ ചക്രപാണി,കെ.കെ.രവി,സരസൻ ടി.ജെ, മനോജ് ഗോപാൽ,കെ.എൻ.രവീന്ദ്രൻ,സുജിത്ത് ശാന്തി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.