v
ve

പത്തനംതിട്ട: വിലക്കയറ്റത്തിൽ മെലിഞ്ഞ പച്ചക്കറിക്കിറ്റ്, വില കുറഞ്ഞതോടെ വീണ്ടും തടിച്ചുതുടങ്ങി. വില നൂറ് കടന്ന ചെറിയ ഉള്ളിക്കും സവാളക്കും 25 മുതൽ 40 രൂപ വരെ വില കുറഞ്ഞു. ചെറിയ ഉള്ളി നൂറിൽ നിന്ന് 70 മുതൽ 80 രൂപ വരെയായിരിക്കുമ്പോഴാണ് വിലകുറഞ്ഞത്. പച്ചക്കറിയുടെ ഉൽപാദനം വർദ്ധിച്ചതും ജില്ലയിലേക്ക് കൂടുതൽ പച്ചക്കറി എത്തിത്തുടങ്ങിയതുമാണ് വില കുറയാൻ കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു. ഗുണനിലവാരം അനുസരിച്ച് വില നിശ്ചയിക്കുന്നുമുണ്ട്. ചെറുതും വലുതും മാറ്റിയിട്ടും വിൽക്കുന്നുണ്ട്. 80 രൂപ വരെയെത്തിയ സവാളയ്ക്ക് 40 മുതൽ 50 വരെയായിരുന്നു ഇതുവരെ വില. ഇപ്പോൾ 20 മുതൽ 24 രൂപ വരെയായി കുറഞ്ഞു. നേരത്തെ പരമാവധി 4 കിലോ വരെയായിരുന്നു 100 രൂപയ്ക്ക് ലഭിക്കുന്ന കിറ്റിന്റെ തൂക്കം എങ്കിൽ ഇപ്പോഴത് 6 കിലോയായി വർദ്ധിച്ചു. വാഹനത്തിൽ പച്ചക്കറി കൊണ്ടുനടന്ന് വിൽക്കുന്നവർ കുറഞ്ഞ വിലയിൽ കൂടുതൽ വിൽക്കുന്നതോടെ മിക്കവരും കടകളിൽ നിന്ന് പച്ചക്കറി വാങ്ങുന്നത് കുറഞ്ഞു. ഇതുമൂലം കടക്കാരും അവരോടൊപ്പം വില കുറയ്ക്കുകയാണ്.

പച്ചക്കറി വില (കിലോ കണക്കിൽ)

കിഴങ്ങ് : 26

കാരറ്റ് : 40

തക്കാളി : 30

കാബേജ് : 30

ബീറ്റ്‌റൂട്ട് : 34

പച്ചമുളക് : 50

അമരയ്ക്ക : 30

വെണ്ടയ്ക്ക : 16

പാവയ്ക്ക : (നാടൻ) 70, പാണ്ടി : 60, പച്ച : 40

പടവലങ്ങ : 30

കോവയ്ക്ക : 30

കത്രിക്ക : 30

കറിക്കായ : 24

കറിവേപ്പില : 80

പച്ചമാങ്ങ : 40

മുരിങ്ങക്കായ : 70

ഇഞ്ചി : 60