a
യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളിക്ക് പര്യടനത്തിനിടെ സ്വീകരണം നക്കുന്നു

ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി ഇന്നലെ പാണ്ടനാട്, പുലിയൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. പാണ്ടനാട് പഞ്ചായത്തിലെ ഇല്ലിമലയിൽ നിന്നും പര്യടനം ആരംഭിച്ചു. കെ.പി.സി.സി അംഗം അഡ്വ.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പര്യടനം വലിയപറമ്പിൽ പടി, പറമ്പത്തൂർ പടി, ആലുംമൂട്ടിൽ നട തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലങ്ങാട്ടിൽ പാണ്ടനാട് പഞ്ചായത്തിലെ പര്യടനം സമാപിച്ചു. പുലിയൂർ പഞ്ചായത്തിലെ പര്യടനം പേരിശേരിൽ കോളനിയിൽ നിന്നാണ് ആരംഭിച്ചത്. പഴയാറ്റിൽ ക്ഷേത്രം, ഇഞ്ചക്കലോടിൽ, ആശ്രമപടി, ഇലഞ്ഞിമേൽ ജംഗ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പര്യടനം പൊറ്റമേൽകടവിൽ സമാപിച്ചു.