തിരുവല്ല: യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോളിന് കുന്നന്താനം, കവിയൂർ പഞ്ചായത്തുകളിൽ ആവേശകരമായ സ്വീകരണം നൽകി. ആഞ്ഞിലിത്താനത്ത് നിന്ന് ആരംഭിച്ച പര്യടനം കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റെജി തോമസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷനായി. വർഗീസ് മാമ്മൻ, ജോൺ കെ.മാത്യു, സജി ചാക്കോ, മാത്യു ചാമത്തിൽ, സതീഷ് ചാത്തങ്കരി, പി.ജി.പ്രസന്നകുമാർ, ബാബു കുറുമ്പേശ്വരം, സുരേഷ് ബാബു പാലാഴി, ഗ്രേസി മാത്യം, ധന്യ സജീവ്, എബി മേക്കരിങ്ങാട്, മാന്താനം ലാലൻ, വി.ജെ.റെജി, മധുസൂദനൻ നായർ, അജിമോൻ കൈയാലാത്ത്, അഖിൽ ഓമനക്കുട്ടൻ, പ്രസാദ്, ബിനു കുന്നന്താനം, മാലതി സുരേന്ദ്രൻ, രാധാമണിയമ്മ, അജിൻ കുന്നന്താനം, ദീപു തെക്കേമുറി എന്നിവർ പ്രസംഗിച്ചു. 21 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം നടയ്ക്കലിൽ സമാപിച്ചു. കവിയൂരിലെ പര്യടനം മുണ്ടിയപള്ളിയിൽ നിന്നാരംഭിച്ച് 27 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പുന്നിലത്ത് സമാപിച്ചു. മണിരാജ് പുന്നിലം, ജേക്കബ് മാത്യു, റെയ്ച്ചൽ വി.മാത്യം, മറിയാമ്മ ജോൺ, കെ.അശോകൻ, ജിനു ബ്രില്യന്റ്, കെ.ദിനേശ്, രാജൻ മണ്ണാമുറി, തോമസ്, അനിത സജി, ലിൻസി മോൻസി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.