a
വെണ്മണി കല്യാത്ര ജംഗ്ഷനിൽ നടന്ന തെരെഞ്ഞെടുപ്പു പ്രചരണ യോഗം മന്ത്രി ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ വിജയത്തിനായി വെണ്മണി കല്യാത്ര ജംഗ്ഷനിൽ നടന്ന പ്രചാരണ യോഗം മന്ത്രി ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കെ.രാജപ്പൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി പി.വിശ്വംഭര പണിക്കർ, ആർ.രാജഗോപാൽ, പി.ആർ രമേശ് കുമാർ, ജെബിൻ.പി വർഗീസ്, ഡി.രാജൻ, സുനിമോൾ, കെ.എ നൗഷാദ്, ശ്രീകുമാർ,നെൽസൺ ജോയി, എ.കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.