ചെങ്ങന്നൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 1ന് റോഡ് ഷോ നടത്തും. കേന്ദ്രമന്ത്രി വി.മുരളീധരൻ പങ്കെടുക്കും. മാന്നാ‌ർ പരുമലക്കടവിൽ നിന്നും വൈകിട്ട് 4ന് ആരംഭിക്കുന്ന റോഡ്ഷോ സ്റ്റോർ ജംഗ്ഷനിൽ സമാപിക്കും. എൻ.ഡി.എയുടെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, നിയോജക മണ്ഡലം പ്രസിഡന്റ് സതിഷ് ചെറുവല്ലൂർ എന്നിവർ അറിയിച്ചു.