തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനട തിരുവല്ലയിലെ നഗര പ്രദേശങ്ങളിൽ പര്യടനം നടത്തി. നഗരത്തിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ സ്വീകരണ കേന്ദ്രങ്ങളിൽ അദ്ദേഹം ആഞ്ഞടിച്ചു. കോടിക്കണക്കിന് രൂപ പാഴാക്കി കളയുന്ന അശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് തിരുവല്ലായിൽ നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഴിയിടത്തുചിറയിൽ നിന്നും ആരംഭിച്ച പര്യടനം നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം മതിൽ ഭാഗത്ത് സമാപിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷ ബിന്ദു പ്രസാദ് ഉദ്ഘാടനം ചെയ്ത പര്യടന പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിലായി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ ഷാജി, സെക്രട്ടറി പ്രസന്നകുമാർ, സെൽ കോഡിനേറ്റർ വിനോദ് തിരുമൂലപുരം, പരിസ്ഥിതി സെൽ കൺവീനർ അഡ്വ.രാജേഷ് നെടുമ്പ്രം, മണ്ഡലം ജന.സെക്രട്ടറി അനീഷ് വർക്കി, ജയൻ ജനാർദ്ദനൻ,കൗൺസിലർമാരായ ശ്രീനിവാസൻ പുറയാട്ട്,വിജയൻ തലവന, മിനി പ്രസാദ്, പൂജാ ജയൻ, വിമൽ ജി.എം, രാഹുൽ ബിജു, ടൗൺ കമ്മിറ്റി പ്രസിഡണ്ട് പ്രതീഷ് ജി പ്രഭു, രതീഷ് ശർമ, പി.എസ്. മനോഹരൻ, ടി.പി രഘുനാഥ്, ബിന്ദു സംക്രമത്ത്, നീത ജോർജ്, രമാ രാജീവ്, പ്രസന്ന സതീഷ് എന്നിവർ പ്രസംഗിച്ചു.