ചെങ്ങന്നൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ രണ്ടാംഘട്ട സ്വീകരണ പര്യടനം ബുധനൂർ ബദാംമൂട് ജംഗ്ഷനിൽ ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.ജി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ആർ.സുരേന്ദ്രൻ, ജോയിക്കുട്ടി ജോസ് എന്നിവർ സംസാരിച്ചു. ബുധനൂർ, ചെന്നിത്തല, മാന്നാർ എന്നീ പഞ്ചായത്തുകളിൽ 14 കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പാവുക്കര പോസ്റ്റാഫീസിൽ സമാപിച്ചു. വിവിധയിടങ്ങളിൽ അഡ്വ.പി.വിശ്വംഭരപണിക്കർ, അഡ്വ.ജോയിക്കുട്ടി ജോസ്, എം.എച്ച് റഷീദ്, പുഷ്പലത മധു, പ്രൊഫ.പി.ഡി ശശിധരൻ, അഡ്വ.എം.ശശികുമാർ, ജി.രാമകൃഷ്ണൻ, പി.എൻ ശെൽവരാജൻ, കെ.നാരായണപിള്ള, കെ.എം അശോകൻ, അഡ്വ.സി.ജയചന്ദ്രൻ, ആർ.സുരേന്ദ്രൻ, എൻ.സുധാമണി, ജി.ഹരികുമാർ, ഗിരീഷ് ഇലഞ്ഞിമേൽ, ശശികുമാർ ചെറുകോൽ, അഡ്വ.ഉണ്ണികൃഷ്ണൻ, വി.കെ തങ്കച്ചൻ, എ.എസ് ഷാജികുമാർ, ബി.കെ പ്രസാദ്, ആർ.സഞ്ജീവൻ, ടി.സുകുമാരി, ഡി.ഫിലേന്ദ്രൻ, ബെറ്റ്‌സി ജിനു, കെ.എം സഞ്ജു ഖാൻ, ആർ.അനീഷ് എന്നിവർ സംസാരിച്ചു. ഇന്ന് പുലിയൂർ, പേരിശേരി, ചെങ്ങന്നൂർ വെസ്റ്റ്, ഈസ്റ്റ്, തിരുവൻവണ്ടൂർ ഈസ്റ്റ്, വെസ്റ്റ്, പാണ്ടനാട് സൗത്ത്, നോർത്ത് എന്നിവിടങ്ങളിൽ പര്യടനം നടക്കും.