ചെങ്ങന്നൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാർ ചെങ്ങന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. പര്യടനം ചെങ്ങന്നൂർ ഐ.ടി.ഐ ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ കോൺഗ്രസ് നേതാക്കൾ ഇടതു സ്ഥാനാർത്ഥിക്കാണ് വോട്ടുചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന പോലും നൽകാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. യോഗത്തിൽ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ബി.ജയകുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ട്രഷറാർ ഹരി.എസ്.കർത്ത, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനിൽ അമ്പാടി, സെക്രട്ടറി അനീഷ് മുളക്കുഴ, രാജേഷ് ഗ്രാമം, വി.ബിനുരാജ്, മുൻസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി അനിൽ കുമാർ, മണ്ഡലം ട്രഷറാർ മനുകൃഷ്ണൻ, സുധാമണി, ശ്രീദേവി ബാലകൃഷ്ണൻ, ഇന്ദുരാജൻ, ആതിര ഗോപൻ, സുഷമാ ശ്രീകുമാർ എന്നിവർ സംസാരിച്ചു. മുൻസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പര്യടനം ഇടനാട്ടിൽ സമാപിച്ചു.