
കോഴഞ്ചേരി. ഗാന്ധിജിയെ ഇലന്തൂരിൽ സ്വീകരിച്ച ഇലന്തൂർ ഉടയൻകാവിൽ
കെ.മീനാക്ഷി അമ്മയ്ക്ക് 97 -ാംവയസിൽ 'വീട്ടിലെ വോട്ട് ' വേറിട്ട അനുഭവമായി.വോട്ടർ പട്ടികയിൽ പേര് ചേർത്ത കാലം മുതൽ മുടങ്ങാതെ പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തിയിരുന്ന മീനാക്ഷി അമ്മക്ക് ശാരീരിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ
വോട്ടുചെയ്യാൻ കഴിഞ്ഞില്ല. ഇതിന്റെ വിഷമത്തിൽ
കഴിയുന്നതിനിടയിലാണ് പുതിയ വോട്ടിംഗ് സമ്പ്രദായം വീട്ടിലെത്തിയത്.
ഇന്നലെ പോളിംഗ് ഉദ്യോഗസ്ഥർ വീട്ടിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തി. ഇലന്തൂർ ഗവ.ഹൈ
സ്കൂളിലെ 129 -ാം നമ്പർ ബൂത്തിലെ 236 -ാം നമ്പർ വോട്ടറാണ് മീനാക്ഷി
'അമ്മ.1937 ജനുവരി 20 ന് ഗാന്ധിജി ഇലന്തൂർ സന്ദർശിക്കുമ്പോൾ ഇതേ സ്കൂളിലെ
സിക്ത് ഫോം വിദ്യാർത്ഥി ആയിരുന്നു . ഇവിടെ നിന്നാണ് പ്രമുഖ ഗാന്ധിയൻ
കെ.കുമാറിന്റെ നിർദേശ പ്രകാരം ദേശഭക്തി ഗാനാലാപനത്തോടെ ഗാന്ധിജിയുടെ
പ്രസംഗ സ്ഥലമായ പെരുവേലിൽ പുരയിടത്തിലേക്ക് പോയതും സ്വീകരണത്തിൽ
പങ്കെടുത്തതും.ഗാന്ധിജി പ്രസംഗിച്ച വേദി ഇപ്പോൾ സ്മാരകമാക്കിയിട്ടുണ്ട്.