ചെങ്ങന്നുർ: എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാർ ഇന്നലെ ചെന്നിത്തലയിൽ പര്യടനം നടത്തി. ബി.ജെ.പി ദക്ഷിണ മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ജയദേവ്, മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, വൈസ് പ്രസിഡൻറുമാരായ സതീഷ് കൃഷ്ണൻ, അനിൽ അമ്പാടി, സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, രാജേഷ്, ബിനുരാജ്, മനീഷ്, സജു കുരുവിള എന്നിവർ സംസാരിച്ചു. രാവിലെ മുളക്കുഴ, ചെറിയനാട്, തോനക്കാട്, പ്രദേശങ്ങളിൽ എം.വി ഗോപകുമാർ സമ്പർക്കം നടത്തി. മുളക്കുഴയിലെത്തിയ അദ്ദേഹം എൻ.ഡി.എ ഓഫീസ് സന്ദർശിച്ചു. ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട്, ഗ്രാമം, ഉളുന്തി പ്രദേശത്ത് വോട്ട് അഭ്യർത്ഥിച്ചു.