robin
കോന്നി മുണ്ടയ്ക്കൽ മുരുപ്പേലിൽ യു.ഡി​.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററെ നാട്ടുകാർ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു

കോന്നി: യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ ജന്മനാട്ടിൽ നടത്തിയ തിരഞ്ഞെടുപ്പ് പര്യടനം പ്രവർത്തകരിൽ ആവേശം ഉണർത്തി. സ്വീകരണയോഗങ്ങളിൽ വൻ ജനാവലി പങ്കെടുത്തു. തങ്ങളുടെ സ്വന്തം നാട്ടുകാരനായ റോബിനെ ആരതി ഉഴിഞ്ഞും ഓലത്തൊപ്പി അണിയിച്ചും വരവേറ്റു. കൊട്ടിപ്പിള്ളേത്ത് ജംഗ്ഷനിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ എസ്. സന്തോഷ് കുമാർ പര്യടനം ഉദ്ഘാടനം ചെയ്തു. കുളനടക്കുഴി, പഞ്ചായത്ത് ജംഗ്ഷൻ, വെള്ളപ്പാറ, ഞക്കുക്കാവ്, മാതാക്കുഴി, മറ്റപ്പള്ളി, ഇളകൊള്ളൂർ ലക്ഷംവീട്, പൂങ്കാവ്, മരൂർ, വലഞ്ചുഴി, വട്ടക്കുളഞ്ഞി തുടങ്ങി അൻപതോളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രണ്ടാംതറപ്പടിയിൽ സമാപിച്ചു.

ജനപിന്തുണ റോബിൻ പീറ്ററിന്റെ വിജയം

പ്രമാടം: സ്വകാര്യ സർവ്വേകളല്ല ജനപിന്തുണയാണ് റോബിൻ പീറ്ററിന്റെ വിജയമെന്ന് കോന്നി നിയോജകമണ്ഡലം യു.ഡി.എഫ്.ചെയർമാൻ എസ്.സന്തോഷ് കുമാർ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ പ്രമാടം പഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്യങ്ങളിലും പ്രസംഗവേദികളിലും മാത്രം വികസനം ഒരുക്കിയ ഇടതുസർക്കാരിന് വോട്ടിംഗ് യന്ത്രത്തിലൂടെ ഏപ്രിൽ ആറിന് കേരളജനത മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.വിശ്വംബരൻ അദ്ധ്യക്ഷത വഹിച്ചു.
ചിറ്റൂർ ശങ്കർ, ശാന്തിജൻ ചൂരക്കുന്നേൽ, സോമരാജൻ, എലിസബത്ത് അബു, ജി.ജോൺ, ജ്യോതിഷ്, ബാബു ചാക്കോ, പ്രസീദ രഘു, ജോസ് പനയ്ക്കൽ, ശ്രീകല, സുശീല അജി, ഗോപിനാഥൻ നായർ ,ഐവാൻ വകയാർ, അബ്ദുൾ മുത്തലിഫ് , ശ്യാം എസ്. കോന്നി, ജയപ്രകാശ് കോന്നി, അന്നമ്മ ഫിലിപ്പ്, ലീല രാജൻ എന്നിവർ പ്രസംഗിച്ചു.