കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഇ.ടി.സി പൊൻമാന്നൂർ റോഡിൽ കെ.ഐ.പി കനാലിലേക്ക് മറിഞ്ഞ് കിടക്കുന്ന പാഴ് മരങ്ങൾ ജലം മലിനമാകാനും നീരൊഴുക്ക് തടസപ്പെടുത്തുന്നു. ദൂരെ നിന്നും കനാൽ വെള്ളത്തിലൂടെ ഒഴുകിവരുന്ന മാലിന്യം കനാലിലേയ്ക്ക് മറിഞ്ഞുകിടക്കുന്ന പാഴ് മരങ്ങളിൽ തടഞ്ഞ് അവിടെ കെട്ടിനിന്ന് വെള്ളം മലിനമാകുകയും ദുർഗന്ധം പരക്കുകയും ചെയ്യുന്നു. ഈ മാലിന്യം നിറഞ്ഞ വെള്ളത്തിലാണ് ആളുകൾ വസ്ത്രം അലക്കുകയും മറ്റും ചെയ്യുന്നത്. ടൗണിന്റെ പല ഭാഗങ്ങളിൽ നിന്ന് പൗൾട്രി ഫാമിലെ വേസ്റ്റും ഈ കനാലിലേക്ക് വലിച്ചെറിയുന്നതും തോട് മലിനമാകാൻ കാരണമാകുന്നുണ്ട്.കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാൻ അടിയന്തരമായി ഈ പാഴ് മരങ്ങൾ വെട്ടിമാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.