കൊല്ലം: കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജഹാൻ കാഞ്ഞിരവിള നയിക്കുന്ന കർഷക സംരക്ഷണ ജാഥയ്ക്ക് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടൻനടയിൽ സ്വീകരണം നൽകി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വടക്കേവിള ബോർഡ് പ്രസിഡന്റ് ആർ. രാജ്മോഹൻ, വിചാർ വിഭാഗ് ജില്ലാ ചെയർമാൻ വി.ആർ. കൃഷ്ണകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൊന്നമ്മ മഹേശൻ, മഹിളാ കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് കുമാരി ജലജ, സുന്ദരേശൻ, പ്രതാപൻ, ഒ.ബി.സി വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുനിൽ, സിദ്ദാർത്ഥൻ ആശാൻ തുടങ്ങിയവർ പങ്കെടുത്തു.