c
കൊല്ലം ചിന്നക്കട

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളും ഉണർന്നുകഴിഞ്ഞു. ഓരോ മണ്ഡലങ്ങളുടെയും തിരഞ്ഞെടുപ്പ് ചരിത്രം വ്യത്യസ്തമാണ്. കൊല്ലത്തിന്റെ ഇന്നലെകളുടെ രാഷ്ട്രീയ ചരിത്രവും പ്രത്യേകതകളും വിദ്യാർത്ഥികൾക്കുൾപ്പടെ വിജ്ഞാനപ്രദമായി സൂക്ഷിക്കാൻ പാകത്തിൽ ഇന്നുമുതൽ കേരള കൗമുദി ''നിയമസഭാ മണ്ഡലങ്ങളിലൂടെ'' എന്ന പേരിൽ പുതിയ പംക്തി ആരംഭിക്കുകയാണ്.

കൊല്ലം: തൃക്കരുവ, പനയം ഗ്രാമ പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിലെ 24 വാർഡുകളും ഉൾപ്പെടുന്നതാണ് കൊല്ലം നിയോജക മണ്ഡലം. സി.പി.എം, സി.പി.ഐ,​ ആർ.എസ്.പി എന്നീ പാർട്ടികൾക്ക് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം. മുകേഷാണ് നിയമസഭയിലെത്തിയത്.


മണ്ഡലത്തിൽ

1. ഗ്രാമ പഞ്ചായത്തുകൾ ​-

തൃക്കരുവ, പനയം

2. കോർപ്പറേഷൻ ഡിവിഷനുകൾ

കുരീപ്പുഴ വെസ്റ്റ്, മുളങ്കാടകം, തിരുമുല്ലവാരം, തങ്കശേരി, കൈക്കുളങ്ങര, പോർട്ട് കൊല്ലം, പള്ളിത്തോട്ടം, താമരക്കുളം, കടപ്പാക്കട, ഉളിയക്കോവിൽ കിഴക്ക്, ഉളിയക്കോവിൽ പടിഞ്ഞാറ്, ആശ്രാമം, വടക്കുംഭാഗം, കച്ചേരി, തേവള്ളി, മതിലിൽ, കടവൂർ,​ നീരാവിൽ,​ കുരീപ്പുഴ,​ അഞ്ചാലുംമൂട്, ചാത്തിനാംകുളം, അറുനൂറ്റിമംഗലം, മങ്ങാട്, കരിക്കോട്

 ആദ്യ തിരഞ്ഞെടുപ്പ് - 1957
 ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് - എ.എ. റഹീം (കോൺഗ്രസ്)
 ഏറ്റവും ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ടത് - എം. മുകേഷ് (സി.പി.എം)
 ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ - എ.എ. റഹിം,​ ടി.കെ. ദിവാകരൻ, ത്യാഗരാജൻ, കടവൂർ ശിവദാസൻ, ബാബു ദിവാകരൻ, പി.കെ. ഗുരുദാസൻ,​ എം. മുകേഷ്.
 രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടവർ - കടവൂർ ശിവദാസൻ, ബാബു ദിവാകരൻ, പി.കെ. ഗുരുദാസൻ.
 കൊല്ലത്ത് നിന്ന് മന്ത്രിയായവർ - എ.എ. റഹീം, ടി.കെ. ദിവാകരൻ, കടവൂർ ശിവദാസൻ, ബാബു ദിവാകരൻ,​ പി.കെ. ഗുരുദാസൻ
 പ്രമുഖ സമുദായങ്ങൾ - ഈഴവ, നായർ, ക്രെെസ്തവർ, മുസ്ലിം

2016 നിയസഭാ മത്സര ചിത്രം

 മത്സരിച്ചവർ - എം. മുകേഷ് ( സി.പി.എം), സൂരജ് രവി (കോൺഗ്രസ് ), കെ. ശശികുമാർ (ബി.ജെ.പി),​ ജോൺസൺ കണ്ടച്ചിറ (എസ്.ഡി.പി.ഐ),​ കെ. ബാലകൃഷ്ണൻ (ബി.എസ്.പി) സ്വതന്ത്രർ - രണ്ട്.
 വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും
എം. മുകേഷ് (സി.പി.എം) - 63,103
 ഭൂരിപക്ഷം - 17,611
 പ്രമുഖ എതിർ സ്ഥാനാർത്ഥികളും വോട്ടും
സൂരജ് രവി (കോൺഗ്രസ്) - 45, 492
കെ. ശശികുമാർ - (ബി.ജെ.പി) - 17, 409
 മൊത്തം വോട്ടു ചെയ്തവർ - 1, 29, 283
 വോട്ടിംഗ് ശതമാനം - 74