കൊല്ലം: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ജനകീയമുഖം നൽകുകയും ഗ്രാമങ്ങളിൽ എഴുത്തും വായനയും പ്രചരിപ്പിക്കുകയും ചെയ്ത പി.എൻ. പണിക്കരെ പുതുതലമുറ മാതൃകയാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പി.എൻ. പണിക്കരുടെ 112-ാം ജന്മവാർഷികം സാമൂഹ്യപ്രവർത്തക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജൻ ശിക്ഷൺ സൻസ്ഥാന്റെ നേതൃത്വത്തിൽ കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.സുധീശൻ അദ്ധ്യക്ഷത വഹിച്ചു. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ഡോ. നടയ്ക്കൽ ശശി, ആർ. വിജയൻ, ബി. ചന്ദ്രമോഹൻ, കോർപ്പറേഷൻ കൗൺസിലർ ഹംസത്ത് ബീവി, മദർഹുഡ് ചാരിറ്റി മിഷൻ ഡയറക്ടർ ഡി. ശ്രീകുമാർ, മനുഷ്യാവകാശ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ, എഴുത്തുകാരൻ കെ.എൻ. ഗോപാലകൃഷ്ണൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ, ശാരദാവിലാസിനി വായനശാലാ പ്രസിഡന്റ് എസ്. മധു തുടങ്ങിയവർ സംസാരിച്ചു.