chathannoor-treasury
ചാത്തന്നൂർ സബ് ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനായി കാത്തുനിൽക്കുന്നവർ

ചാത്തന്നൂർ: ഇന്നലെ ചാത്തന്നൂർ സബ് ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തിയവർ അക്ഷരാർത്ഥത്തിൽ വലഞ്ഞു. രാവിലെ 9 മുതൽ കാത്തുനിന്നവർക്ക് പോലും ഉച്ചയ്ക്ക് ശേഷവും പെൻഷനുമായി മടങ്ങാനായില്ല. പ്രായാധിക്യവും പലവിധ രോഗങ്ങളുമുള്ള നിരവധി പേരാണ് ഭക്ഷണം പോലും കഴിക്കാതെ വൈകിട്ട് മൂന്നര വരെ ട്രഷറിയിൽ കാത്തിരുന്നു നിരാശരായി മടങ്ങിയത്.

സംസ്ഥാനത്താകെ സെർവർ തകരാറിലായതാണ് പെൻഷൻ വിതരണം തടസപ്പെടാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരത്തിൽ തടസം പതിവാണെന്നാണ് പെൻഷൻകാർ പറയുന്നത്.