ashtamudi
അഷ്ടമുടി കായലിൽ പ്രതിഷേധം നടത്തി

ചവറ : സർക്കാർ അറബികടലിനെ ബഹുരാഷ്ട്ര കമ്പനികൾക്ക് തീറെഴുതിക്കൊടുത്തെന്നാരോപിച്ച് യു.ഡി.എഫ് ചവറ ഭരണിക്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഷ്ടമുടി കായലിൽ പ്രതിഷേധം നടത്തി. ഷിബുബേബി ജോൺ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 8 വർഷമായ വള്ളങ്ങളും 15 വർഷമായ ബോട്ടുകളും കണ്ടം ചെയ്യാൻ കഴിഞ്ഞ നവംബറിൽ ഫിഷറീസ് മന്ത്രി ഇറക്കിയ ഓർഡിനൻസ് 400 ഓളം വിദേശ ട്രോളറുകളെ സഹായിക്കാൻ വേണ്ടി ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണെന്ന് ഷിബു ബേബിജോൺ ആരോപിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗംസി.പി. സുധീഷ് കുമാർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, കൺവീനർ ജസ്റ്റിൻ ജോൺ, കോൺഗ്രസ്‌ ചവറ ബ്ലോക്ക്‌ പ്രസിഡന്റ്‌ ചവറ ഗോപകുമാർ, ആർ.എസ്.പി ചവറ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി വി. നന്ദകുമാർ,​ ചവറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉഷ അനി, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ശോഭ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജിജി, ഗ്രാമ പഞ്ചായത്ത്‌ അംഗം സോഫിദ, സുരേഷ് കുമാർ, മൈക്കിൽ, ഉണ്ണികൃഷ്ണൻ, ജോസ്, ബ്ലൈസി കുഞ്ഞച്ചൻ, ശ്രീകുമാർ, ബേബി,പ്രിജിത്, അപ്പൂസ് പ്രദീപ്‌ തുടങ്ങിയവർ പങ്കെടുത്തു.