പരവൂർ: കലയ്‌ക്കോട് പി.എച്ച്.സിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പൂതക്കുളം പഞ്ചായത്ത് സമിതി കലയ്‌ക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ആശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറായി ഉയർത്തുക, ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കുക, പ്രസവചികിത്സ, കിടത്തിച്ചികിത്സ, പോസ്റ്റ്മോർട്ടം, കുടുംബാസൂത്രണ പരിപാടികൾ എന്നിവ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സി.എസ്. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ചാത്തന്നൂർ മണ്ഡലം പ്രഡിഡന്റ് പ്രശാന്ത്, പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജിത്ത്, ജനറൽ സെക്രട്ടറി ഷിലാഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സജീഷ് മാങ്കുട്ടം, അനിൽകുമാർ പുത്തൻകുളം, ഒ.ബി.സി മോർച്ച ജില്ലാ ട്രഷറർ സത്യൻ പാലോട്ടുകാവ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സുധീർ, ജനറൽ സെക്രട്ടറി അശ്വതി, മഹിളാമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷൈമ, യുവമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് രാംരാമൻ, കർഷക മോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് മനോഹരൻപിള്ള തുടങ്ങിയവർ സാംസാരിച്ചു. രാജേന്ദ്രൻപിള്ള സ്വാഗതവും അനിൽകുമാർ കലയ്‌ക്കോട് നന്ദിയും പറഞ്ഞു.