ചാത്തന്നൂർ: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജഹാൻ കാഞ്ഞിരവിളയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടത്തിയ കർഷക സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ചാത്തന്നൂർ ജംഗ്ഷനിൽ സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു, കിസാൻ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ദിനേശ് മംഗലശേരി, മാരാത്തോട്ടം ജനാർദ്ദനൻപിള്ള, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബിജു പാരിപ്പള്ളി, എം. സുന്ദരേശൻപിള്ള, കിസാൻ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുട്ടമ്പലം രഘു, വി. സുഭാഷ്ചന്ദ്രബോസ്, ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ശ്രീലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചിറയത്ത് ശ്രീലാൽ, ആശ, കിസാൻ കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് എസ്. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. ബിജു വിശ്വരാജൻ സ്വാഗതവും റാംകുമാർ രാമൻ നന്ദിയും പറഞ്ഞു. മികച്ച ഇരുപതോളം കർഷകരെ ചടങ്ങിൽ ആദരിച്ചു.