തഴവ: എൻ.ഗോപാലകൃഷ്ണൻ രചിച്ച ഗുരുപഥങ്ങളിലൂടെ യോഗചരിത്രത്തിന്റെ അപൂർവ ഏടുകളിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ നാരയണ ഓപ്പൺ യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസിലർ ഡോ.എസ്.വി സുധീർ പുസ്തക പ്രകാശനം നടത്തി. ശ്രീ നാരായണ മൂവ്മെന്റ് കേന്ദ്ര പ്രസിഡന്റ് എസ്. സുവർണകുമാർ പുസ്തകം ഏറ്റുവാങ്ങി. ഹരികുമാർ ഇളയിടത്ത് പുസ്തകം പരിചയപ്പെടുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ മഹേഷ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ഡോ.പി.കെ ഗോപൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, റൈറ്റ് റവ.ഫാദർ ഇ.പി വർഗീസ് ഇടവന ,അഡ്വ.പി.ശിവപ്രസാദ്, അശ്വനി ദേവ് എന്നിവർ സംസാരിച്ചു. അഡ്വ. കെ.ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കളരിക്കൽ ജയപ്രകാശ് സ്വാഗതവും വി.ദിലീപ് നന്ദിയും പറഞ്ഞു.