
കൊല്ലം: പരവൂർ മുനിസിപ്പാലിറ്റിയും അഞ്ച് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ നിയമസഭാ മണ്ഡലം. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ തുടങ്ങിയ പാർട്ടികൾക്ക് മണ്ഡലത്തിൽ നിർണായക സ്വാധീനമുണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലാണ് ചാത്തന്നൂരിൽ നിന്ന് നിയമസഭയിലെത്തിയത്.
ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്കെത്തിയവരിൽ ഭൂരിഭാഗവും ഭരണപക്ഷത്തിരിക്കാൻ ഭാഗ്യം ലഭിച്ചവരാണ്. പതിവ് തെറ്റിച്ചത് ഒരിക്കൽ മാത്രം. 2011ൽ ജി.എസ്. ജയലാൽ ആദ്യമായി മത്സരിച്ചപ്പോൾ ഭരണത്തിൽ വന്നത് യു.ഡി.എഫ് ആയിരുന്നെങ്കിലും ചാത്തന്നൂരിന്റെ മനസ് പ്രതിപക്ഷത്ത് നിന്നു. ഏറെ വർഷങ്ങൾക്ക് മുൻപ് സമാനമായി ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിയായ തങ്കപ്പൻപിള്ള വിജയിക്കുകയും ചെയ്തെങ്കിലും അത്തവണ സഭ ചേരാതെ പിരിച്ചുവിടുകയായിരുന്നു.
 മണ്ഡലത്തിൽ
1. പരവൂർ മുനിസിപ്പാലിറ്റി
2. ഗ്രാമപഞ്ചായത്തുകൾ: കല്ലുവാതുക്കൽ, പൂതക്കുളം, ചാത്തന്നൂർ, ചിറക്കര, ആദിച്ചനല്ലൂർ, പൂയപ്പള്ളി
.................................................................................................
 ആദ്യ തിരഞ്ഞെടുപ്പ്: 1965
 ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്: തങ്കപ്പൻപിള്ള (സ്വത.)
 2016ൽ തിരഞ്ഞെടുക്കപ്പെട്ടത്: ജി.എസ്. ജയലാൽ (സി.പി.ഐ)
 ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ: തങ്കപ്പൻപിള്ള, പി. രവീന്ദ്രൻ, ജെ. ചിത്തരഞ്ജൻ, സി.വി. പത്മരാജൻ, പ്രതാപവർമ്മ തമ്പാൻ, എൻ. അനിരുദ്ധൻ, ജി.എസ്. ജയലാൽ
 രണ്ടുതവണ വിജയിച്ചവർ: പി. രവീന്ദ്രൻ, ജെ. ചിത്തരഞ്ജൻ, സി.വി. പത്മരാജൻ, ജി.എസ്. ജയലാൽ
 മന്ത്രിയായവർ: ജെ. ചിത്തരഞ്ജൻ, സി.വി. പത്മരാജൻ
 പ്രമുഖ സമുദായങ്ങൾ: ഈഴവ, നായർ, മുസ്ലിം, ക്രിസ്ത്യൻ
...................................................................................................
 2016ലെ മത്സരചിത്രം
മത്സരിച്ചവർ: ജി.എസ്. ജയലാൽ (സി.പി.ഐ), ബി.ബി. ഗോപകുമാർ (ബി.ജെ.പി), ശൂരനാട് രാജശേഖരൻ (കോൺഗ്രസ്), രാജു (സ്വത.), എ. സലിംരാജ് (ബി.എസ്.പി), വേലായുധൻപിള്ള (എസ്.എച്ച്.എസ്), എൽ. ജയകല (എ.പി.ഒ.ഐ)
 വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും
ജി.എസ്. ജയലാൽ: 67,606
ഭൂരിപക്ഷം: 34,407
 പ്രമുഖ എതിർ സ്ഥാനാർഥികളും വോട്ടും
ബി.ബി. ഗോപകുമാർ (ബി.ജെ.പി): 33,199
ശൂരനാട് രാജശേഖരൻ (കോൺഗ്രസ്): 30,139
 ആകെ വോട്ട് ചെയ്തവർ: 1,33,199
 വോട്ടിംഗ് ശതമാനം: 74.03