കൊല്ലം : കൃത്യമായ രേഖകളില്ലാതെ സർവീസ് നടത്തിവന്ന ആംബുലൻസ് പിടികൂടി. കൊല്ലം ആശ്രാമം റോഡിലെ സ്വകാര്യ ആശുപത്രിയുടെ പരിസരത്തുനിന്ന് മോട്ടോർ വാഹനവകുപ്പ് കൊല്ലം എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ആംബുലൻസ് പിടികൂടിയത്. കൃത്യമായി ഇൻഷ്വറൻസ് പുതുക്കിയിരുന്നെങ്കിലും നാല് വർഷമായി ഫിറ്റ്നസ് ടെസ്റ്റ് നടത്തുകയോ ടാക്സ് അടയ്ക്കുകയോ ചെയ്തിരുന്നില്ല. കൊവിഡ് ഇളവിന്റെ മറവിലായിരുന്നു ആംബുലൻസ് സർവീസ് നടത്തിയിരുന്നത്. ഫിറ്റ്നസ്, ടാക്സ് നടപടികൾ പൂർത്തീകരിക്കുന്നതിനായി മൂന്ന് ദിവസത്തെ സമയം അനുവദിച്ച ശേഷം വാഹനം വിട്ടുനൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനു ജോർജിന്റെ നേതൃത്വത്തിൽ എ.എം.വിമാരായ ലിജീഷ്, ഷാമിർ എന്നിവരടങ്ങുന്ന സംഘമാണ് വാഹനം പിടികൂടിയത്.