ചവറ : ദൈവദാസൻ ബിഷപ്പ് ജെറോം സ്മരണാർത്ഥം കോയിവിള സെന്റ് ആന്റണീസ് ഇടവക ഏർപ്പെടുത്തിയ ഗുഡ് സമരിറ്റൻ പുരസ്കാരം 2021 കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് കൊല്ലം രൂപതാ മെത്രാൻ റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി നൽകി. ചടങ്ങ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തി. മുൻമന്ത്രി ഷിബുബേബിജോൺ, കത്തീഡ്രൽ വികാരി ഡോ. റോമാൻസ് ആന്റണി, ദൈവദാസൻ ബിഷപ്പ് ജെറോം നാമകരണ സമിതിയുടെ പോസ്റ്റ് ലെറ്റർ റവ.ഡോ. ബൈജു ജൂലിയൻ, റവ. ഫാദർ ജോളി എബ്രഹാം ഇടവക വികാരി, കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ജോസ് ബിമൽ രാജ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സജി അനിൽ എന്നിവർ സംസാരിച്ചു.