cmp
സി.എം.പി ജില്ലാ കമ്മിറ്റി ആശ്രാമം അഷ്ടശില്പ പാർക്കിൽ സംഘടിപ്പിച്ച കാവ്യസദസും കളരിപ്പയറ്റും ജില്ലാ സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : സി.എം.പി ജില്ലാ കമ്മിറ്റി ആശ്രാമം അഷ്ടശില്പ പാർക്കിൽ സംഘടിപ്പിച്ച കാവ്യസദസും കളരിപ്പയറ്റും ജില്ലാ സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.എം.പി ജില്ലാ ജോയിന്റ് സെക്രട്ടറി പി. വിജയബാബു കാവ്യസദസിൽ അദ്ധ്യക്ഷത വഹിച്ചു. സർഗസാഹിതി സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് പെരിനാട് മുഖ്യപ്രഭാഷണം നടത്തി. ആശ്രാമം ഓമനക്കുട്ടൻ, മലവിള ശശിധരൻ, രാമചന്ദ്രൻ കടകംപ്പള്ളി, ഡോ. ജി.കെ. കുഞ്ചാണ്ടിച്ചൻ, തമസാശ്രീകുമാർ എന്നിവർ കവിതകൾ ചൊല്ലി. തുടർന്ന് ആറ്റൂർ ശാർങ്‌ഗധരൻ ഗുരുക്കളുടെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് ടി.പി. പത്മനാഭൻ വൈദ്യർ സ്മാരക അറ്റൂർ കളരി സംഘം കളരിപ്പയറ്റ് പ്രദർശനം നടത്തി. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഒാഫീസർ ഡോ. ആർ. ശ്രീകുമാർ കളരിസംഘത്തെ അനുമോദിച്ച് സംസാരിച്ചു. ടി.പി. ശശാങ്കൻ സ്വാഗതവും അൻവർജാൻ നന്ദിയും പറഞ്ഞു.