കൊല്ലം : ഗോവ വിമോചക സമര ഭടൻ ടി.കെ കുട്ടന്റെ 12-ാം അനുസ്മരണദിനം ചവറബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എസ് .ആർ.കെ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി .സുധീഷ് കുമാർ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കുരീപ്പുഴഫ്രാൻസിസ് എന്നിവരെ ട്രസ്റ്റ് ചെയർമാൻ എസ്. ആർ. കെ. പിള്ള മെമെന്റോ നൽകി ആദരിച്ചു. കെ. ഇ .ബൈജു ,പൊന്മന നിഷാന്ത് ,രഘു പി ,തേവലക്കര ,അനിൽ കുമാർ പ്രബോധയൻ, വിജയകുമാരി എന്നിവർ പങ്കെടുത്തു.