പുനലൂർ:ജനങ്ങൾക്ക് ബുദ്ധിമുട്ടയി മാറിയ പെട്രോൾ വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പുനലൂരിൽ പെട്രോൾ പമ്പ് ഉപരോധിച്ചു. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് സമീപത്തെ പമ്പിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, മണ്ഡലം പ്രസിഡന്റുമാരായ കെ.സുകുമാരൻ, സജി ജോർജ്ജ്, നൗഷറുദ്ദീൻ നേതാക്കളായ എം.ഓമനകുട്ടൻ ഉണ്ണിത്താൻ, വിളയിൽ സഫീർ, ഹരികുമാർ, അബ്ദുൽ റഹീം,ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.